CinemaLatest NewsNew ReleaseNEWS

ആസിഫ് അലിയുടെ ‘കൊത്ത് ‘: സെൻസറിങ് പൂർത്തിയായി

സമ്മര്‍ ഇന്‍ ബത്‌ലഹേമിനുശേഷം രഞ്‍ജിത്തും സിബി മലയിലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കൊത്ത് ‘. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അയ്യപ്പനും കോശിക്കും ശേഷം ഗോള്‍ഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയും, മുൻ നിരയിലേക്കെത്തുന്ന റോഷൻ മാത്യുവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖിലാ വിമലാണ് നായിക.

ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. രഞ്ജിത്ത് ഈ ചിത്രത്തിൽ സുപ്രധാനമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജിലേഷ്, ശ്രീലഷ്മി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

Read Also:- തിയേറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിക്ക് നൽകരുത്: ഫിയോക് കടുത്ത നടപടികളിലേക്ക്‌‌

മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്‌കാരം ആറു തവണ കരസ്ഥമാക്കിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button