CinemaGeneralIndian CinemaLatest NewsMollywood

അതിജീവനത്തിന്റെ കഥയുമായി ആവാസവ്യൂഹം: ട്രെയ്‍ലർ എത്തി

വ്യത്യസ്ത രീതിയിലുള്ള കഥ പറച്ചിലിലൂടെയും മാജിക്കൽ റിയലിസത്തിലൂടെയും പുരോ​ഗമിക്കുന്ന ചിത്രമാണ് ആവാസവ്യൂഹം. കൃഷന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം, ഐഎഫ്എഫ്കെ ചലച്ചിത്ര മേളയിൽ മികച്ച സിനിമയ്ക്കുള്ള നെറ്റ് പാക്ക്, ഫിപ്രസ്‌കി പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണിത്. പ്രകൃതിയുടെ നാശവും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളുമൊക്കെ പ്രധാന വിഷയമാക്കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.

Also Read: ആസിഫ് അലിയുടെ ‘കൊത്ത് ‘: സെൻസറിങ് പൂർത്തിയായി

ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു കല്യാണ ആലോചനയുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ് ട്രെയ്‍ലറിൽ കാണിക്കുന്നത്. ജോയ് എന്ന ആർക്കുമറിയാത്ത, എവിടെയോ നിന്നു വന്ന കഥാപാത്രത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ജോയ് പലരുടെയും ജീവിതത്തിൽ ഒരു രക്ഷകനായും അതേസമയം ഘാതകനായും എത്തുന്നു.

ജോയ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കരിക്ക് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ രാഹുല്‍ രാജഗോപാലാണ്. നിലീന്‍ സാന്ദ്ര, ഗീതി സംഗീത, ശ്രീനാഥ് ബാബു, ഷിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു പ്രഭാകര്‍
ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.‌‌ ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകരുന്നത് അജ്മല്‍ ഹസ്ബുള്ളയാണ്. ചിത്രം ആഗസ്റ്റ് നാലിന് സോണി ലിവിലൂടെ പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button