CinemaGeneralIndian CinemaMollywoodMovie GossipsNEWSWOODs

മോഹൻലാലിന്റെ കഴിഞ്ഞ ഏതാനും ചിത്രങ്ങൾ ഒ.ടി.ടി റിലീസ് ആയിരുന്നു, അത് തന്നെ തുടരാം: മുന്നറിയിപ്പുമായി ഫിയോക്ക്

കൊച്ചി: സിനിമകൾ ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങളുടെ ചേംബറിൽ രജിസ്റ്റർ ചെയ്ത സിനിമകൾ ഒ.ടി.ടിയിയ്ക്ക് നൽകുന്ന പക്ഷം, തുടർന്ന് വരുന്ന സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക് വ്യക്തമാക്കി. മോഹൻലാലിന്റെ കഴിഞ്ഞ ഏതാനും ചിത്രങ്ങൾ ഒ.ടി.ടി റിലീസ് ആയിരുന്നുവെന്നും അദ്ദേഹത്തിന് അത് തന്നെ തുടരാമെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കി. മോഹൻലാലിന്റെ ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കണോ വേണ്ടയോ എന്നത് തങ്ങൾ തീരുമാനിക്കും എന്നും വിജയകുമാർ പറഞ്ഞു.

വിജയകുമാറിന്റെ വാക്കുകൾ ഇങ്ങനെ;

അദ്ദേഹത്തിന്റെ മൂന്ന്-നാല് സിനിമകൾ ഒ.ടി.ടിയിൽ വന്നില്ലേ. ഞങ്ങൾ അതിന് എതിരല്ല. ഏത് പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കണം എന്നത് ഒരു നിർമ്മാതാവും അഭിനേതാവുമാണ് തീരുമാനിക്കുന്നത്. അവർക്ക് ഒ.ടി.ടിയിൽ മുന്നോട്ടു പോകാം. തിയേറ്ററിൽ പ്രദർശിപ്പിക്കേണ്ട ആവശ്യം വരുന്നില്ല. ഒരു സിനിമ തിയേറ്ററിൽ റീലീസ്‌ ചെയ്യാം എന്ന് പറഞ്ഞ ശേഷം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നതിൽ മാത്രമാണ് ഞങ്ങൾക്ക് പ്രശ്നം. ഒരു നടന്റെയും നടിയുടെയും സമ്മതമില്ലാതെ അവരുടെ സിനിമ ഒ.ടി.ടിയിലേക്ക് പോകില്ല.

സിബി മലയിൽ – ആസിഫ് അലി കൂട്ടുകെട്ട്: കൊത്ത് പ്രദർശനത്തിന് ഒരുങ്ങുന്നു

എവിടെ നിന്നാണ് ഈ നടൻ ഉദയം ചെയ്യുന്നത്? ജീവിക്കാൻ നിവർത്തിയില്ലാത്ത, ചാൻസ് കുറവുള്ള, വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമുള്ള നടൻമാർ ഒ.ടി.ടിയിൽ സിനിമകൾ റിലീസ് ചെയ്യുന്നതിൽ ഞങ്ങൾക്ക് പ്രശ്നമില്ല. എന്നാൽ ഇപ്പോൾ കണ്ടു വരുന്നത് അതല്ലല്ലോ. ജീവിക്കാൻ നിവർത്തിയില്ലാത്തവർ അല്ലല്ലോ ഒ.ടി.ടിയിൽ സിനിമകൾ റിലീസ് ചെയ്യുന്നത്. എലോൺ ഉൾപ്പടെയുള്ള സിനിമകൾ സ്വീകരിക്കാൻ സാധ്യതയില്ല. ചേംബറിൽ രജിസ്റ്റർ ചെയ്ത സിനിമകളുടെ കാര്യത്തിൽ മാത്രമേ നമുക്ക് ചർച്ച ചെയ്യാൻ സാധിക്കുകയുള്ളു. അല്ലാത്ത സിനിമകളുടെ കാര്യം പറയാൻ ഞങ്ങൾക്ക് അവകാശമില്ല. അത് അവർക്ക് ഏത് പ്ലാറ്റ്‌ഫോമിലേക്ക് വേണമെങ്കിലും കൊടുക്കാം.

shortlink

Related Articles

Post Your Comments


Back to top button