CinemaGeneralIndian CinemaLatest NewsMollywood

സുരേഷ് ​ഗോപിയുടെ പാപ്പൻ തിയേറ്ററുകളിലേക്ക്

കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും നിരവധി ദുരൂഹതകളും സസ്പെൻസുമെല്ലാം കോർത്തിണക്കി ജോഷി ഒരുക്കുന്ന ആക്ഷൻ മാസ് ചിത്രമായ പാപ്പൻ ജൂലൈ ഇരുപത്തിയൊമ്പതിന് തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെയും ഇഫാർ മീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരാണ് നിർമ്മാതാക്കൾ. ആർ ജെ ഷാനിൻ്റേതാണ്‌ തിരക്കഥ. ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

ഏബ്രഹാം മാത്യു മാത്തൻ എന്ന ഐപിഎസ് ഉദ്യോ​ഗസ്ഥനായിട്ടാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുന്നത്. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു ക്ലീൻ എൻ്റർടെയ്നർ തന്നെയായിരിക്കും ഈ ചിത്രം. ഗോകുൽ സുരേഷും ചിത്രത്തിൽ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീത പിള്ളയാണ് നായികയായെത്തുന്നത്.

Also Read: ന​ഗ്ന ഫോട്ടോഷൂട്ട്; നടൻ രൺവീർ സിങ്ങിനെതിരെ പൊലീസ് കേസ്

കനിഹ, ആശ ശരത്ത്, സാസ്വിക, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ജനാർദ്ദനൻ, നന്ദലാൽ, ചന്തു നാഥ്, സജിത മoത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവിക മോഹൻ, സുന്ദർ പാണ്ഡ്യൻ, ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ഗാനങ്ങൾ – മനു മഞ്ജിത്ത്, ജ്യോതിഷ് കാശി, സംഗീതം – ജെയ്ക്സ് ബിജോയ്, കലാസംവിധാനം – നിമേഷ് താനൂർ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യം ഡിസൈൻ – പ്രവീൺ വർമ്മ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ – അഭിലാഷ് ജോഷി, അസ്സോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, കോ. പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, സി വി പ്രവീൺ, സുജിത് ജെ നായർ, ഷാജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് – സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ (യുഎസ്എ),  തോമസ് ജോൺ (യുഎസ്എ), കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ, പിആർഒ – വാഴൂർ ജോസ്, ഫോട്ടോ – നന്ദു ഗോപാലകൃഷ്ണൻ.

shortlink

Related Articles

Post Your Comments


Back to top button