CinemaGeneralIndian CinemaLatest NewsMollywood

നാല് മില്യണും കടന്ന് ചാക്കോച്ചന്റെ കിടിലൻ ഡാൻസ്: ‘ദേവദൂതർ പാടി’ ട്രെൻഡിങ് നമ്പർ വൺ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതർ പാടി’ എന്ന ​ഗാനം കഴിഞ്ഞ ദിവസം ‘ന്നാ താൻ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയിരുന്നു. ഈ ​ഗാനമാണ് സോഷ്യൽ മീഡിയയും യൂട്യൂബും ഇപ്പോൾ ആഘോഷിക്കുന്നത്. ചാക്കോച്ചന്റെ കിടിലൻ ഡാൻസാണ് പാട്ടിന്റെ പ്രധാന ആകർഷണം. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ നാല് മില്യൺ കാഴ്ചക്കാരെയും സമ്പാദിച്ചുകൊണ്ട് യൂട്യൂബിൽ ട്രെൻഡിങ്ങായിരിക്കുകയാണ് ‘ദേവദൂതർ പാടി’.

ചാക്കോച്ചൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്നും, പാട്ടിൽ എവിടെയും ചാക്കോച്ചൻ എന്ന നടനെ കാണാൻ കഴിഞ്ഞതേ ഇല്ല എന്നുമാണ് ആരാധകരുടെ പ്രതികരണം. ഉത്സവ പറമ്പുകളിലും മറ്റും ഇത്തരമൊരു കഥാപാത്രം ഉണ്ടാകുമെന്നും ആ വ്യക്തിയെ അതിമനോഹരമായാണ് ചാക്കോച്ചൻ അവതരിപ്പിച്ചതെന്നുമാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.

Also Read: ‘ഷംഷേര തെന്നിന്ത്യൻ സിനിമ ആയിരുന്നെങ്കിൽ മാസ് ആയേനെ’: സോഷ്യൽ മീഡിയയിൽ തെന്നിന്ത്യൻ – ബോളിവുഡ് സിനിമകളെ ചൊല്ലി തർക്കം

‘ഡാൻസ്‌ ഒരു രക്ഷയുമില്ല. പക്കാ ഒറിജിനാലിറ്റി. നമ്മുടെ കണ്ണൂരിലുള്ള കാവുകളിലെ ഉത്സവങ്ങൾ ഇങ്ങനെയാണ്. ഒരു നാടിന്റെ ആഘോഷം’, ‘അടിപൊളി സൈക്കോപാത്ത് ഡാൻസ്. ചാക്കോച്ചൻ ആനന്ദ ലഹരിയിൽ ആറാടുകയാണ് സൂർത്തുക്കളെ’, എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button