CinemaGeneralIndian CinemaKollywoodLatest News

കമൽ ഹാസൻ അമേരിക്കയിലേക്ക്: അണിയറയിൽ ഇന്ത്യൻ 2 ഒരുങ്ങുന്നതായി റിപ്പോർട്ട്

1996ലാണ് കമൽ ഹാസൻ – ശങ്കർ ടീമിന്റെ ഇന്ത്യൻ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. വമ്പൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2വിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Also Read: കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ് അനുകരിച്ച് ദുൽഖർ സൽമാൻ

ഇപ്പോളിതാ, ഏറെ നാളുകളായി മുടങ്ങി കിടക്കുന്ന ഇന്ത്യൻ 2 എന്ന സിനിമയുടെ ചിത്രീകരണത്തിന് മുൻപുള്ള ഒരുക്കങ്ങൾക്കായി കമൽ ഹാസൻ ഉടൻ അമേരിക്കയിലേക്ക് പോകും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നും സൂചനകളുണ്ട്.

2019ലാണ് ഇന്ത്യൻ 2വിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ, പലകാരണങ്ങളാൽ തുടർന്നുള്ള ഷൂട്ടിം​ഗ് വൈകി. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ നേരത്തെ ചെന്നൈയിൽ പൂർത്തിയാക്കിയിരുന്നു. 200 കോടി രൂപ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ കാജൽ അഗർവാളാണ് നായിക. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button