CinemaGeneralIndian CinemaLatest NewsMollywood

സുരേഷ് ​ഗോപി – ജോഷി കൂട്ടുകെട്ട്: പാപ്പൻ ജൂലൈ 29ന് തിയേറ്ററുകളിലെത്തും

ജോഷി – സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ പാപ്പൻ ജൂലൈ 29ന് തിയേറ്ററുകളിലെത്തും. വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. സുരേഷ് ​ഗോപിയാണ് സോഷ്യൽ മീഡിയയിലൂടെ തിയേറ്റർ ലിസ്റ്റ് പങ്കുവച്ചത്.

വർഷങ്ങൾക്ക് ശേഷം സുരേഷ് ​ഗോപി വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എബ്രഹാം മാത്യു മാത്തൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായിട്ടാണ് സുരേഷ് ​ഗോപി സിനിമയിൽ എത്തുന്നത്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെയും ഇഫാർമീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്. ആർ ജെ ഷാനിൻ്റേതാണ്‌ തിരക്കഥ.

Also Read: അപർണ ബാലമുരളിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു: ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും

​ഗോകുൽ സുരേഷ്, കനിഹ, ആശ ശരത്ത്, സാസ്വിക, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ജനാർദ്ദനൻ, നന്ദലാൽ, ചന്തു നാഥ്, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവിക മോഹൻ, സുന്ദർ പാണ്ഡ്യൻ, ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും സിനിമയിൽ അണിനിരക്കുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments


Back to top button