BollywoodCinemaGeneralIndian CinemaLatest News

സസ്പെന്‍സ് ഡ്രാമയുമായി മാധവന്‍ എത്തുന്നു: ‘ധോക്ക’ ടീസര്‍ റിലീസായി

‘റോക്കട്രി: ദ നമ്പി എഫറ്റ്’ എന്ന ചിത്രത്തിന് ശേഷം മാധവൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ധോക്ക: റൗണ്ട് ദ കോര്‍ണര്‍’. സസ്പെൻസ് ഡ്രാമയായിട്ടാണ് സിനിമ ഒരുങ്ങുന്നത്. കൂക്കി ഗുലാത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി സിരീസ് ഫിലിം പ്രൊഡക്ഷന്‍റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ധര്‍മേന്ദ്ര ശര്‍മ്മ, വിക്രാന്ത് ശര്‍മ്മ എന്നിവർ ചേർന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Also Read: മലയാളത്തില്‍ നിന്നും ആഗ്രഹിച്ച തരത്തിലുള്ള അവസരങ്ങള്‍ കിട്ടിയിരുന്നില്ല, ഇപ്പോൾ ആ അവസ്ഥ മാറി: അപര്‍ണ്ണ ബാലമുരളി

ഇപ്പോളിതാ, സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടി സീരീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ന​ഗരത്തിൽ താമസിക്കുന്ന ദമ്പതികളുടെ ജീവിതത്തിൽ ഒരു ദിവസം നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയുടെ പ്രമേയം എന്നാണ് ടീസർ നൽകുന്ന സൂചന.

ഖുഷാലി കുമാര്‍, ദര്‍ശന്‍ കുമാര്‍, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഖുഷാലി കുമാറിന്‍റെ അരങ്ങേറ്റ ചിത്രമാണിത്. ടി സിരീസ് സ്ഥാപകനായ ഗുല്‍ഷന്‍ കുമാറിന്‍റെ മകളാണ് ഖുഷാലി. ‘ദി ബിഗ് ബുള്‍’, ‘പ്രിന്‍സ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൂക്കി ഗുലാത്തി. സെപ്റ്റംബർ 23ന് ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button