CinemaGeneralIndian CinemaLatest NewsMollywood

പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ കടുവ: ഒടുവിൽ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ കടുവ മികച്ച പ്രതികരണവുമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. 40.5 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

Also Read: സ്വന്തം ഫോട്ടോ ഇട്ട് ഹാപ്പി ടൈ​ഗർ ഡേ എന്ന കുറിപ്പുമായി മമ്മൂട്ടി: നിങ്ങള്‍ പുലി അല്ല സിംഹമാണെന്ന് ആരാധകർ

ആമസോൺ പ്രൈം വീഡിയോസാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് നാലിന് ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ആമസോൺ പ്രൈം വീഡിയോസ് അറിയിച്ചിരിക്കുന്നത്. കടുവയുടെ ഒടിടി റിലീസ് തടയണമെന്നാവശ്യപ്പെട്ട് പാല സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിയേറ്റര്‍ റിലീസ് തടയണമെന്നാവശ്യപ്പെട്ടും അദ്ദേഹം നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കടുവയിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

shortlink

Related Articles

Post Your Comments


Back to top button