CinemaGeneralIndian CinemaLatest NewsMollywood

അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും: നിർമ്മൽ പാലാഴിയുടെ കുറിപ്പ്

ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് നിർമ്മൽ പാലാഴി. പിന്നീട് സിനിമകളിലും നിർമ്മൽ തിളങ്ങി. സുരേഷ് ​ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന ചിത്രത്തിലും നിർമ്മൽ അഭിനയിച്ചിരുന്നു. കഴി‍ഞ്ഞ ദിവസമാണ് പാപ്പൻ തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ഇപ്പോളിതാ, ജോഷിയുടെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നിർമ്മൽ. ജോഷി സാറിന്റെ പടത്തിൽ ഒരു കുഞ്ഞു വേഷമെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നെന്നാണ് നിർമ്മൽ പറയുന്നത്. കൂടാതെ, സുരേഷ് ​ഗോപി അഭിനയിക്കുന്ന സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും നിർമ്മൽ പങ്കിവയ്ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read: ജോജു ഇങ്ങനെ വിശ്വാസവഞ്ചന കാണിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല: സനല്‍കുമാര്‍ ശശിധരന്‍

നിർമ്മൽ പാലാഴിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ജോഷി സാറിന്റെ സിനിമയിൽ ഒരു വേഷം ആഗ്രഹിക്കാത്ത കലാകാരൻമാർ വളരെ കുറവായിരിക്കും. കുറച്ചുകൂടെ സിനിമയൊക്കെ കിട്ടി ഞാൻ എന്ന നടനെ സാർ തിരിച്ചറിയുന്ന കാലത്ത് വീട്ടിൽ പോയിട്ട് വെറുപ്പിച്ചിട്ടാണെങ്കിലും സാറിന്റെ പടത്തിൽ ഒരു കുഞ്ഞു വേഷമെങ്കിലും ചെയ്യണം എന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. ഒരു ദിവസം ഉച്ചക്ക് വന്ന ഫോണിൽ പ്രൊഡക്ഷൻ കാൻട്രോളർ മുരുകൻ എട്ടാനായിരുന്നു അടുത്ത ഒരു രണ്ട് ദിവസത്തേക്ക് ഒഴിവുണ്ടോ എന്ന് ചോദിച്ചുകൊണ്ട്. ജോഷി സാർ സംവിധാനം ചെയ്യുന്ന “പാപ്പൻ” സിനിമയിൽ ഒരു കുഞ്ഞു വേഷം. ഇനി അഥവാ ഒഴിവ് ഇല്ലെങ്കിൽ പോലും ഞാൻ എങ്ങനെയെങ്കിലും ഒഴിവ് ഉണ്ടാക്കി അതിൽ പോയി ചെയ്യും കാരണം എന്റെ സ്വപ്‌നങ്ങളിൽ ജോഷി സാറിന്റെ സിനിമയിൽ ചെയ്യുക എന്നത് ഒരുപാട് വർഷം കഴിഞ്ഞാൽ മാത്രം അത്രയും കഷ്ടപെട്ടാൽ കിട്ടുന്ന ഒന്ന് മാത്രമാണ്.
അതിന്റെ ഇരട്ടി മധുരം എന്നത് പണ്ട് മുതലേ ഒരു സൂപ്പർ താരം എന്ന നിലയിലും കൂടുതൽ അറിഞ്ഞപ്പോൾ നല്ലൊരു മനുഷ്യൻ എന്ന നിലയിലും ഇഷ്ടവും ആരാധനയും മനസ്സിൽ സൂക്ഷിക്കുന്ന സുരേഷ് ഏട്ടൻ (സുരേഷ് ഗോപി) നായകൻ ആവുന്ന സിനിമയിൽ ഭാഗമാവാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം.ഇത് വരെ സുരേഷ് ഏട്ടനെ നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അത് ഈ സിനിമ കൊണ്ടും സാധിച്ചില്ല. കാരണം കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നു.
പാപ്പൻ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോൾ ഞാൻ ഒരിക്കലും വിശ്വസിക്കാത്ത ഒരു കാര്യം മുരുകൻ ഏട്ടൻ പറഞ്ഞു ഡാ.. ഈ പടത്തിലേക്ക് നിന്നെ വിളിക്കാൻ പറഞ്ഞത് ജോഷി സാർ തന്നെയാ. ഒന്ന് പൊയ്ക്കോളി മുരുകേട്ടാ.. എന്ന് ഞാൻ. അലടാ സത്യം എന്ന്.
എന്റെ സീൻ കഴിഞ്ഞു കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി പോവുമ്പോൾ സാറ് പറഞ്ഞു ടാ.. അടുത്ത തവണ പെട്ടന്ന് വന്ന് പോവാൻ സമ്മതിക്കില്ല ട്ടോ എനിക്ക് ഒപ്പൻ ആയുള്ള ഡെയ്റ്റ് വേണം അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും.

shortlink

Related Articles

Post Your Comments


Back to top button