CinemaGeneralIndian CinemaLatest NewsMollywood

‘വിധി തീർപ്പിലും പക തീർപ്പിലും കുടിയേറിയ ഇരട്ടത്തലയുള്ള ഒറ്റവാക്ക്’: പൃഥ്വിരാജിന്റെ തീർപ്പ് ടീസർ എത്തി

കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ​ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘വിധി തീർപ്പിലും പക തീർപ്പിലും കുടിയേറിയ ഇരട്ടത്തലയുള്ള ഒറ്റവാക്ക്’, എന്ന പൃഥ്വിയുടെ മാസ് ഡയലോഗാണ് ടീസറിലെ ഹൈലൈറ്റ്. ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Also Read: ഭരത് നായകനാകുന്ന സസ്പെൻസ് ത്രില്ലർ: 6 ഹവേഴ്സ് ടീസർ എത്തി

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്. ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. മുരളി ​ഗോപി, രതീഷ് അമ്പാട്ട് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. ചിത്രത്തിന്റെ സംഗീത സംവിധാനവും ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മുരളി ​ഗോപി ആദ്യമായി സം​ഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ​ഗോപി സുന്ദറിൻ്റേതാണ് പശ്ചാത്തല സംഗീതം.

കെ എസ് സുനിലാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവർത്തകർ പൂർത്തിയാക്കിയത്. സിനിമയുടെ റിലീസ് തിയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments


Back to top button