GeneralLatest NewsNEWSTV Shows

പെൺവാണിഭവും ലഹരിമരുന്ന് കച്ചവടവും: നടി അശ്വതിബാബുവിന്റെ ജിവിതമിങ്ങനെ

വീട്ടിൽ കഞ്ചാവ് ഇലയും വിത്തുകളും, എല്ലാം ഡോക്ടറുടെ നിർദ്ദേശ പ്രകാരം

അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ സീരിയൽ നടി അശ്വതിബാബുവും കൂട്ടാളിയും കസ്റ്റഡിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. സിനിമാ സീരിയൽ അവസരങ്ങൾ കുറഞ്ഞതിന് പിന്നാലെ പെൺവാണിഭവും ലഹരിമരുന്ന് കച്ചവടവും നടത്തുകയാണ് അശ്വതി.

കഴിഞ്ഞ ദിവസം അശ്വതി ബാബുവും സുഹൃത്ത് നൗഫലും താമസിച്ചിരുന്ന വീട്ടിൽ നിന്നും എക്സൈസ് കഞ്ചാവ് പിടികൂടി. കൂനമ്മാവിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് ഇലയും വിത്തുകളും പിടികൂടിയത്.

read also: ചാണകം, വാഴ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിക്കുന്നവർ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് സുരേഷ്​ഗോപിയെ, കുറിപ്പ്

ഡോക്ടറുടെ നിർദേശപ്രകാരം സിന്തറ്റിക് ലഹരിയിൽനിന്നു മോചനം നേടുന്നതിനാണ് കഞ്ചാവ് ഉപയോഗിക്കുന്നത് എന്നാണ് അശ്വതിയുടെ വിശദീകരണം. ഇവർ നേരത്തേ മുതൽതന്നെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ്.

ലഹരിമരുന്നുകളുമായി മുൻപും അശ്വതി പിടിയിലായിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് 2016ൽ ദുബായിൽ വെച്ചും 2017ൽ കാറിൽ എംഡിഎംഎയുമായും അശ്വതിയെ പിടികൂടിയിരുന്നു. പുറത്തു വിട്ടാലും ലഹരി ഉപയോഗിക്കാതെ ജീവിക്കാൻ പറ്റില്ലെന്നായിരുന്നു അന്ന് പൊലീസിനോടു പറഞ്ഞത്. വിൽപനയേക്കാൾ ഉപയോഗിക്കുന്നതിനാണ് ലഹരിവസ്തുക്കൾ മുംബൈയിൽനിന്നും ബെംഗളുരുവിൽനിന്നും മറ്റും ഇവർ എത്തിച്ചിരുന്നത്. ഇവർക്കു ലഹരി ഇടപാടുള്ളതായി കണ്ടെത്തിയിരിക്കുകയാണ് അന്വേഷണ സംഘം.

shortlink

Related Articles

Post Your Comments


Back to top button