GeneralLatest NewsMollywoodNEWS

ചാണകം, വാഴ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിക്കുന്നവർ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് സുരേഷ്​ഗോപിയെ, കുറിപ്പ്

ഡൈബത്തിന്റെ സ്വന്തം നാട്ടില്‍ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാല്‍ രക്ഷ തേടി 'സാണകം ' സവിട്ടാന്‍ റെഡിയാവുന്ന ടീംസ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ വൃക്കരോഗിക്കും കുടുംബത്തിനും സഹായവുമായി എത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. തൃശ്ശൂര്‍ മാപ്രാണം സ്വദേശിയായ ജോസഫിനും രോഗികളായ മക്കൾക്കുമുള്ള ചികിത്സ മുടങ്ങിയ വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് താരം സഹായഹസ്തം നീട്ടിയത്. ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് എഴുത്തുകാരി അഞ്ചു പാര്‍വ്വതി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.

read also: മുന്‍ നിരയില്‍ ഒരു പല്ല് തള്ളി നിര്‍ത്തി: ‘കൊഴുമ്മല്‍ രാജീവനെ’ക്കുറിച്ച് ചാക്കോച്ചന്‍

കുറിപ്പ് പൂർണ്ണ രൂപം

എന്ത് കൊണ്ട് ഈ മനുഷ്യന്റെ സിനിമകള്‍ സൂപ്പര്‍ ഹിറ്റാകണം എന്ന് അതിയായി ആഗ്രഹിക്കുന്നതെന്നറിയാമോ? അതിനായി ഹൃദയം നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നതെന്നറിയാമോ? ഉത്തരം വളരെ ലളിതം!!!ബാക്കി താരങ്ങളുടെ സിനിമ സൂപ്പര്‍ മെഗാ ഹിറ്റാകുമ്ബോള്‍ അവരുടെ ശേഖരത്തില്‍ മുന്തിയ ഒരു കാര്‍ കൂടി അതിഥിയായിട്ടെത്തും. അല്ലെങ്കില്‍ കുടുംബവുമൊത്ത് അടിപൊളി യുറോപ്യന്‍ ട്രിപ്പ്; ഒപ്പം കുറെ പാര്‍ട്ടി ബാഷ് ! തീര്‍ന്നു!

എന്നാല്‍ SG എന്ന മനുഷ്യന്‍ ഒരു സിനിമയ്ക്ക് കരാര്‍ ഒപ്പിടുമ്ബോള്‍ തന്നെ അതിന്‍്റെ ഒരു വിഹിതം തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കലെത്തും. !! അഭിനയത്തിരക്കിനിടയില്‍ പോലും ആളുടെ മനസ്സ് തന്‍്റെ സഹായം പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ കുറിച്ചായിരിക്കും. !!! എന്തിനധികം സ്വന്തം സിനിമയുടെ റിലീസിംഗ് ഡേറ്റില്‍ പോലും ആള്‍ പരിചയക്കാരോട് തിരക്കുന്നത് സിനിമാവിശേഷമായിരിക്കില്ല; മറിച്ച്‌ രോഗാവസ്ഥയില്‍ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരിറ്റു സാന്ത്വനം പകരുന്ന കാര്യത്തെ കുറിച്ചായിരിക്കും!!!

അതായത് SG എന്ന ദൈവാംശമുള്ള മനുഷ്യന്‍്റെ ഒരു സിനിമ വിജയിച്ചാല്‍ , അതിന്‍്റെ ഏറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാന്‍ വേണ്ടിയാണ്; കുറെയേറെ കുടുംബങ്ങളുടെ സാന്ത്വന സ്പര്‍ശമാവാനാണ്. !! പാവപ്പെട്ടവരുടെ വിയര്‍പ്പിന്‍്റെയും അധ്വാനത്തിന്‍്റെയും ഫലം നിക്ഷേപങ്ങളായി അവര്‍ സഹകരണ സംഘങ്ങളില്‍ കൊണ്ടിടുമ്ബോള്‍ അധികാരത്തിന്‍്റെ കസേരകളിലിരുന്ന് അത് അടിച്ചുമാറ്റുന്നവരറിയുന്നുണ്ടോ അവര്‍ കാരണം തെരുവിലായവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളുവെന്ന്!

നേരം വെളുക്കുമ്ബം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച്‌ ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. ഡൈബത്തിന്റെ സ്വന്തം നാട്ടില്‍ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാല്‍ രക്ഷ തേടി ‘സാണകം ‘ സവിട്ടാന്‍ റെഡിയാവുന്ന ടീംസിനു അന്നേരം ‘ സാണകം ‘ പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവുന്നുണ്ട്. എത്രയോ ഉദാഹരണങ്ങള്‍ കണ്‍മുന്നിലുണ്ട്.

ഇപ്പോഴിതാ ഇവറ്റകള്‍ കൊള്ളയടിച്ച കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചതിന്‍്റെ പേരില്‍ വഴിയാധാരമായ ഒരു മനുഷ്യനെ സഹായിക്കാനും ഈ മനുഷ്യനേ ഉള്ളൂ! തൃശൂര്‍ മാപ്രാണം സ്വദേശിയായ ജോസഫ് സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നല്‍കിയില്ല എന്ന് കരഞ്ഞ് പറഞ്ഞിരുന്നു. ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് ശ്രീ. സുരേഷ് ​ഗോപി അറിയിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. അത് വെള്ളത്തില്‍ വരച്ച ഡിജിറ്റല്‍ ഒപ്പ് പോലെ ശൂ ആയി.

കരുണ, നന്മ, സഹജീവി സ്നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങള്‍ SG ക്ക് ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് ഏത് മലയാളം താരരാജാവിനേക്കാള്‍ വലിയ മള്‍ട്ടി മില്യണയര്‍ ആയിരുന്നേനേ അദ്ദേഹം. ഒരു കാലത്ത് അദ്ദേഹത്തിനു ചുറ്റും സിനിമാലോകം കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ നന്മ മുതല്‍ക്കൂട്ടായി കരുതിയ ആ മനുഷ്യന്‍ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു. !! അതുകൊണ്ട് തന്നെ മറ്റേത് സിനിമ വിജയിച്ചില്ലെങ്കിലും SG യുടെ സിനിമകള്‍ വിജയിക്കണമെന്ന് ചിന്തയില്‍ മത-രാഷ്ട്രീയ വിഷം തീണ്ടാത്ത സാധാരണ മനുഷ്യര്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സര്‍വ്വശക്തന്‍ സാധിപ്പിച്ചും തരുന്നു!

shortlink

Related Articles

Post Your Comments


Back to top button