GeneralLatest NewsMollywoodNEWS

മുന്‍ നിരയില്‍ ഒരു പല്ല് തള്ളി നിര്‍ത്തി: ‘കൊഴുമ്മല്‍ രാജീവനെ’ക്കുറിച്ച് ചാക്കോച്ചന്‍

കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവന്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളുടെ സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ഈ ചിത്രത്തിൽ ദേവദൂതര്‍ പാടി എന്ന എവര്‍ഗ്രീന്‍ ഗാനത്തിന്‍റെ പുനരാവിഷ്കാരത്തിലെ ചാക്കോച്ചന്‍റെ നൃത്തപ്രകടനം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും തുറന്നു പറയുകയാണ് താരം.

read also: കേരളത്തിൽ ആദ്യദിനം നടന്നത് 1157 പ്രദർശനം: പാപ്പൻ ബോക്സ് ഓഫീസില്‍ മുന്നേറുന്നു

വേറിട്ട മേക്കോവറിലാണ് കുഞ്ചാക്കോ ബോബന്‍ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവന്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. പ്രോസ്തെറ്റിക് മേക്കപ്പ് ഇല്ലാതെ ഈ കഥാപാത്രത്തിന്‍റെ ഒരു ശരീര ഭാഗവും പുറത്തുകാണില്ലെന്ന് മനോരമ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ചാക്കോച്ചന്‍ പറയുന്നു.

മുന്‍ നിരയില്‍ ഒരു പല്ല് തള്ളി നിര്‍ത്തിയിരിക്കുകയാണ്. ഇതുവരെ കാണാത്ത രൂപം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ പുറത്തുവന്ന ട്രെയ്‍ലറിനും പാട്ടിനും വലിയ സ്വീകാര്യത ലഭിച്ചതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകരെന്നും ചാക്കോച്ചൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button