CinemaGeneralIndian CinemaLatest NewsMollywood

പുരസ്കാരങ്ങളെല്ലാം തട്ടുപൊളിപ്പൻ സിനിമകൾക്ക്, ദേശീയ ചലച്ചിത്ര അവാർഡ് ക്രൂരമായ തമാശ: അടൂർ ഗോപാലകൃഷ്ണൻ

ദേശീയ ചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദമായെന്ന് അടൂർ ഗോപാലകൃഷ്ണൻ. നല്ലതെന്ന് നമ്മൾ വിശ്വസിക്കുന്ന സിനിമകളൊന്നും പട്ടികയിൽ വരുന്നില്ലെന്നും അടൂർ പറഞ്ഞു. കോഴിക്കോട് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ജോൺ എബ്രഹാം പുരസ്കാരങ്ങൾ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ഒരു നല്ല കഥ ലോകം മുഴുവൻ നല്ല കഥ തന്നെ ആയിരിക്കും: ആർആർആറിനെ കുറിച്ച് രാജമൗലി

’എന്താണ് പുരസ്കാര നിർണയത്തിനുള്ള മാനദണ്ഡമെന്നോ, ആരാണ് സിനിമകൾ കണ്ട് പുരസ്കാരം നിശ്ചയിക്കുന്നതെന്നോ അറിയുന്നില്ല. നല്ല സിനിമകൾ അവരുടെ പട്ടികയിൽ വരുന്നതേയില്ല. തട്ടുപൊളിപ്പൻ സിനിമകൾക്കാണ് പുരസ്കാരങ്ങൾ. ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയർമാനെന്നുപോലും അറിയുന്നില്ല. എന്തുകൊണ്ടാണ് അവർ ജൂറി ആകുന്നതെന്നും ആ സിനിമകൾക്ക് എന്തുകൊണ്ടാണ് അവാർഡ് കൊടുക്കുന്നതെന്നും നമുക്കറിയാം. ഇത് അന്യായമാണ്’,അടൂർ പറഞ്ഞു.

ഇതിന് മുൻപും അദ്ദേഹം ദേശീയ പുരസ്‌കാര ജൂറിയിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 2016 ലായിരുന്നു അത്. ആ വർഷത്തെ ദേശീയ പുരസ്‌കാരങ്ങൾക്കുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറിയുടെ തലവനാകുന്നത് സിനിമയിലെ ആധുനിക പ്രവണതകൾ പരിചയമുള്ള ഒരു പ്രമുഖ ചലച്ചിത്രകാരൻ ആണെന്ന് ഉറപ്പുവരുത്തണമെന്ന് അടൂർ ഗോപാലകൃഷ്ണൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button