CinemaGeneralIndian CinemaLatest NewsMollywood

പാപ്പന് ശേഷം മൂസയായി സുരേഷ് ​ഗോപി: മേ ഹൂം മൂസയുടെ ഫസ്റ്റ് ലുക്ക് എത്തി

ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സുരേഷ് ​ഗോപി ചിത്രം പാപ്പൻ തിയേറ്ററിൽ കുതിക്കുകയാണ്. പാപ്പന് ശേഷം അടുത്ത ഹിറ്റടിക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസയാണ് സുരേഷ് ​ഗോപിയുടെ പുതിയ ചിത്രം. സുരേഷ് ഗോപിയുടെ കരിയറിലെ 253ാമത്തെ സിനിമയാണിത്.

Also Read: രാജാവിനെതിരെ ബോധിപ്പിക്കുന്ന മൊഴി സത്യമാണെന്ന് രാജാവിനെക്കൊണ്ടുതന്നെ സത്യം ചെയ്യേണ്ടി വരുന്ന അവസ്ഥ: കുറിപ്പ്

ഇപ്പോളിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുരേഷ് ഗോപി തന്നെയാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. സെപ്റ്റംബർ 30ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മേ ഹൂം മൂസ പ്രദർശനത്തിനെത്തും. മലപ്പുറത്തുകാരനായിട്ടാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്‌വ, ജോണി ആന്റണി, സലിം കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. വിഷ്ണു നാരായണൻ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button