GeneralLatest NewsNew ReleaseNEWSNow Showing

മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഓൺലൈൻ പ്ലാറ്റ്‌ഫോമിന് തുടക്കം: ആദ്യ ചിത്രം ‘നാൻസി’

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ‘യെസ്‌മാ’ എന്നാണ് പേര്. ഒരു മാസത്തെ സബ്‌സ്‌ക്രിപ്‌ഷന് 111 രൂപയാണ് ചിലവ്. മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഓൺലൈൻ പ്ലാറ്റ്ഫോം ആയ ‘യെസ്‌മാ’ ഇതിനോടകം നിരവധി ആളുകൾ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. yessma.com എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംപ്രേക്ഷണം ചെയ്ത ആദ്യ ചിത്രം നാൻസി ആണ്.

മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. വിദേശത്തും ഇന്ത്യയിൽ ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഡൾട്ട് ഒൺലി ഒടിടി പ്ലാറ്റ്‌ഫോമുകൾ ഏറെ നാൾ മുമ്പേ ആരംഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായാണ് ഇത്തരമൊന്ന് പ്രാവർത്തികമാക്കുന്നത്. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആഡൾട്ട് ഒൺലി സിനിമകൾക്ക് മാത്രമായി ഒരിടം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി യെസ്‌മായിലൂടെ തുറക്കുകയാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.

shortlink

Post Your Comments


Back to top button