CinemaGeneralLatest NewsNew ReleaseNEWS

പ്രഭാസിന്റെ ‘ആദിപുരുഷ്’: ഡിജിറ്റല്‍ റൈറ്റ്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇതിഹാസ കാവ്യമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയ ചിത്രം 500 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത. നെറ്റ്ഫ്ലിക്സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രത്തിൽ രാവണനായി സെയ്ഫ് അലി ഖാനാണ് എത്തുന്നത്. കൃതി സനോൺ, സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സൽ ഷേത്, തൃപ്തി തുടങ്ങിയവരും ചിത്രത്തിലുണ്ട്. നേരത്തെ, പ്രഭാസ് 120 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നുള്ള വാർത്തകളും ഉണ്ടായിരുന്നു. താരത്തിന്റെ പ്രതിഫലം കൂട്ടിയാൽ ‘ആദിപുരുഷി’ന്റെ ബജറ്റ് 25 ശതമാനം ഉയരുമെന്നാണ് റിപ്പോർട്ട്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

Read Also:- ബ്രാഡ് പിറ്റിന്റെ ബുള്ളറ്റ് ട്രെയിൻ ഓ​ഗസ്റ്റ് അഞ്ചിന്

അതേസമയം, പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘സലാർ’ ആണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തിൽ അഭിനയിക്കുക എന്നാണ് റിപ്പോർട്ട്. രണ്ട് കാലഘട്ടങ്ങളിൽ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുക എന്നാണ് പുറത്ത് വരുന്ന വിവരം. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button