CinemaComing SoonLatest NewsNEWS

ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘രാമറാവു ഓണ്‍ ഡ്യൂട്ടി’: പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ രവി തേജ

രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘രാമറാവു ഓണ്‍ ഡ്യൂട്ടി’. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് മാണ്ഡവ തന്നെ തിരക്കഥ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. ഇപ്പോഴിതാ, ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ നിര്‍മാതാവിന്റെ പുതിയ ചിത്രത്തിൽ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് രവി തേജ.

മലയാളി താരം രജിഷ വിജയൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്. സുധാകര്‍ ചെറുകുറിയാണ് ചിത്രത്തിന്റെ നിർമ്മാണം. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മാണം. സാം സി എസ് സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്നു.

Read Also:- ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’: ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി

ദിവ്യാ ഷാ , കൗശിക്, നാസര്‍, ജോണ്‍ വിജയ്, പവത്രി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ‘ബി രാമറാവു’വായിട്ടാണ് രാമറാവു ഓണ്‍ ഡ്യൂട്ടിയില്‍ രവി തേജയെത്തിയത്. നായകൻ രവി തേജയുടെ മാസ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും സിനിമയുടെ ആകര്‍ഷണമായിരുന്നു. പക്ഷേ, ചിത്രത്തിന്റെ തിയേറ്റര്‍ പ്രകടനം നിരാശജനകമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button