CinemaGeneralIndian CinemaLatest News

ദുൽഖർ രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാൾ: പ്രഭാസ്

ദുൽഖർ സൽമാൻ രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണെന്ന് നടൻ പ്രഭാസ്. സീതാരാമം എന്ന സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു പ്രഭാസ്. ദുൽഖറിന്റെ മഹാനടി മികച്ച ചിത്രമാണെന്നും അതുപോലെ തന്നെ സീതാരാമം കാണാൻ കാത്തിരിക്കുകയാണെന്നും പ്രഭാസ് പറഞ്ഞു.

Also Read: വാക്ക് പാലിച്ച് സുരേഷ് ​ഗോപി: നന്ദന മോൾക്ക് ഇൻസുലിൻ പമ്പ് കൈമാറി

‘സീതാരാമം ട്രെയ്‍ലർ കണ്ടിട്ട് അത് അസാധാരണമായിട്ടാണ് തോന്നുന്നത്. രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ. അദ്ദേഹം ഒരു സൂപ്പർ സ്റ്റാറാണ്. മഹാനടി എത്ര മികച്ച ചിത്രമാണ്. സീതാ രാമത്തിലെ ദുൽഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. എനിക്കും ഇപ്പോൾ സിനിമ എത്രയും വേഗം കാണാനാണ് ആഗ്രഹം. പ്രണയകഥയ്‌ക്കൊപ്പം ഒരു യുദ്ധ സീക്വൻസും ചിത്രത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നു. ഇതൊരു പ്രണയകഥ മാത്രമല്ല, സിനിമയിൽ മറ്റ് ഘടകങ്ങളുണ്ട്’, പ്രഭാസ് പറഞ്ഞു.

‌ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ എത്തുന്ന സീതാരാമത്തിൽ ആർമി ഉദ്യോ​ഗസ്ഥനായിട്ടാണ് ദുൽഖർ എത്തുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്ന സിനിമയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button