BollywoodCinemaGeneralIndian CinemaLatest News

നിറവയറിൽ സുന്ദരിയായി ആലിയ, ചേർത്തു പിടിച്ച് രൺബീർ: വൈറലായി ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരുടേയും വിശേഷങ്ങളെല്ലാം ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോളിതാ, രൺബീറിന്റെയും ആലിയയുടേയും ഏറ്റവും പുതിയ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

നിറവയറിൽ ക്യൂട്ട് ലുക്കിലാണ് ആലിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ ​ഓ‍‍ഡിയോ ലോഞ്ചിന് എത്തിയതായിരുന്നു ഇരുവരും. സംവിധായകൻ അയൻ മുഖർജിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുകയാണ്.

Also Read: സിദ്ധാർത്ഥ് ഭരതന്റെ ചതുരം തിയേറ്ററുകളിലേക്ക്: മോഷൻ പോസ്റ്റർ എത്തി

വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം, കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയയും
രൺബീറും വിവാഹിതരായത്. ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വച്ചായിരുന്നു വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ഏവരെയും അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button