CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

കോളേജില്‍ കേറുമ്പോഴേ ഞങ്ങളൊക്കെ എസ്.എഫ്‌.ഐക്കാരാണ്, മോഹൻലാലിനെ ആദ്യമായി കാണുന്നത് ജാഥയുടെ പുറകില്‍’: ഷാജി കൈലാസ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളുടെ സംവിധായകനാണ് ഷാജി കൈലാസ്. ഒരു ഇടവേളയ്ക്ക് ശേഷം  ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ വൻ വിജയമായിരുന്നു. ഇപ്പോൾ, സൂപ്പർ താരം മോഹൻലാലിനെക്കുറിച്ച് ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സിനിമയില്‍ എത്തും മുന്‍പേയുള്ള പരിചയമാണ് ഇരുവരും തമ്മിലെന്നും കോളേജില്‍ എസ്.എഫ്‌.ഐയില്‍ സജീവമായ കാലത്ത് ഒരു ജാഥയിലാണ് മോഹന്‍ലാലിനെ താന്‍ ആദ്യമായി കണ്ടതെന്നും ഷാജി കൈലാസ് പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ;

കോളേജില്‍ കേറുമ്പോഴേ ഞങ്ങളൊക്കെ എസ്.എഫ്‌.ഐക്കാരാണ്. അവിടെ ഭരിക്കുന്നത് എസ്.എഫ്‌.ഐ ആണ്. കോളേജില്‍ എസ്.എഫ്‌.ഐ പോസ്റ്ററുകളൊക്കെ എഴുതുന്നുത് ഞാന്‍ ആയിരുന്നു. അങ്ങനെ പോവുന്ന സമയത്ത് ഒരു വലിയ ജാഥയുടെ പുറകില്‍ മോഹന്‍ലാല്‍ പോകുന്നത് ഞാന്‍ കണ്ടു. അന്ന് അദ്ദേഹത്തിന്റെ നാടകമൊക്കെ ഞാന്‍ കാണാറുണ്ട്. ഭയങ്കര രസത്തില്‍ നടക്കുന്ന ഒരാള്‍. കോളേജില്‍ ക്ലാസ് ഒക്കെ കട്ട് ചെയ്ത് നടക്കുന്ന ഗ്യാങ്ങിലുണ്ടായിരുന്നതാണ് മോഹന്‍ലാല്‍. പിന്നെ സെക്രട്ടറിയേറ്റിന്റെ മുമ്പിലൊക്കെ കാണാം. ഞാന്‍ ക്ലാസിന് പോയി തിരിച്ചുവരുന്ന സമയത്തും അദ്ദേഹത്തിനെ അവിടെ കാണാം.

‘നല്ല മസിലൊക്കെ വന്നാൽ ഗോകുലിനെ വാരിയൻകുന്നനിലേക്ക് പരിഗണിക്കാം, ചിത്രം ചെയ്യാൻ താൽപ്പര്യമുണ്ട്’: നിർമ്മാതാവ് മെഹ്ഫൂസ്

പിന്നെ ഞാന്‍ കണ്ടത് ബാലുചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോയപ്പോഴാണ്. ‘വാ കുരുവി വരു കുരുവി’ എന്ന സിനിമയായിരുന്നു അത്. അന്ന് 33 സിനിമയാണ് ലാല്‍ ചെയ്യുന്നത്. മോഹന്‍ലാല്‍ ലൊക്കേഷനില്‍ എത്തി,നോക്കുമ്പോഴാണ് ഞാന്‍ അവിടെ നില്‍ക്കുന്നത് കണ്ടത്. കണ്ടപ്പോള്‍ മനസിലായി. എന്നെ നോക്കി ‘അല്ലാ’എന്ന് പറഞ്ഞു. ഞാന്‍ അതേ, കോളേജിലെ ടീമാണെന്ന് പറഞ്ഞു. വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നതെന്ന് എന്നോട് ചോദിച്ചു. അന്നൊക്കെ വീട്ടില്‍ പറയാതെ ഒളിച്ചോടി സിനിമയിലെത്തുന്ന ആള്‍ക്കാരുണ്ട്. വീട്ടില്‍ പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞു. ആ സൗഹൃദം പിന്നെ എവിടെ കണ്ടാലും തുടര്‍ന്നു.

 

shortlink

Related Articles

Post Your Comments


Back to top button