GeneralLatest NewsMollywoodNEWS

നടിയെ ആക്രമിച്ച കേസില്‍ താന്‍ നിന്നത് സത്യത്തിനൊപ്പം : നടന്‍ കുഞ്ചാക്കോ ബോബന്‍

നടിക്കൊപ്പം എന്നതിനേക്കാള്‍ ഉപരി ഞാന്‍ സത്യത്തിനൊപ്പം

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ നിന്നത് സത്യത്തിനൊപ്പമാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അതിന്റെ പരിണിതഫലം എന്തുതന്നെയാണെങ്കിലും സത്യം വിജയിക്കുമെന്നും താരം പറഞ്ഞു. പുതിയ ചിത്രം ന്നാ താന്‍ കേസ് കൊടിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

‘നടിക്കൊപ്പം എന്നതിനേക്കാള്‍ ഉപരി ഞാന്‍ സത്യത്തിനൊപ്പം ആണ് നിന്നിട്ടുള്ളത്. സത്യം വിജയിക്കും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ആരുടെ ഭാഗത്താണ് എങ്കിലും. അത് മാത്രമാണ് എനിക്ക് ഇപ്പോള്‍ പറയാന്‍ ഉള്ളത്. എന്റെ ഭാഗത്ത്, എനിക്കറിയാവുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അത് അതേപോലെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അതിന്റെ പരിണിതഫലം എന്തുതന്നെയാണെങ്കിലും സത്യം വിജയിക്കും. അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്, അത് ആരുടെ ഭാഗത്താണ് എങ്കിലും’- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

read also:പ്രേക്ഷകരിൽ വെറുപ്പുണ്ടാക്കുന്ന സിനിമ ഇനി ചെയ്യില്ല, വ്യത്യസ്തമായ കണ്ടന്റുകളുള്ള സിനിമകൾ ചെയ്യണം: അക്ഷയ് കുമാർ

രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. തമിഴ് താരം ഗായത്രി ശങ്കറാണ് നായിക. ചിത്രം ഈ മാസം 11നാണ് തിയറ്ററില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button