CinemaGeneralIndian CinemaLatest NewsMollywood

​ ചാക്കോച്ചന് ഡാന്‍സ് ചെയ്യാനൊക്കെ അറിയാമോ?: നടന്റെ കിടിലൻ മറുപടി

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ആഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിലെത്തും. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാസര്‍ഗോഡന്‍ ശൈലി പരീക്ഷിക്കുന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം കൂടിയാണിത്.

ഇപ്പോളിതാ, സിനിമ സെറ്റില്‍ നടന്ന രസകരമായ കാര്യം പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്‍. സിനിമയുടെ പ്രോമോഷന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റിലാണ് ഈ രസകരമായ കഥ ചാക്കോച്ചന്‍ പങ്കുവെച്ചത്.

Also Read: കൊഴുമ്മൽ രാജീവനായി ചാക്കോച്ചൻ: ന്നാ താൻ കേസ് കൊട് ട്രെയ്‍ലർ എത്തി

ചിത്രത്തിലെ നായികയായ ​ഗായത്രി തന്നോട് ചോദിച്ച ഒരു ചോദ്യവും അതിന് താൻ നൽകിയ മറുപടിയുമാണ് ചാക്കോച്ചൻ പങ്കുവച്ചത്. ചാക്കോച്ചന് ഡാന്‍സ് ചെയ്യാനൊക്കെ അറിയാമോ എന്നായിരുന്നു ​ഗായത്രിയുടെ ചോദ്യം എന്നാണ് നടൻ പറയുന്നത്. എന്റെ കുറേ പഴയ സിനിമയുണ്ട് കുട്ടി അതൊക്കെ എടുത്തൊന്ന് കാണൂ എന്നാണ് താൻ ​ഗായത്രിക്ക് മറുപടി നൽകിയതെന്നും ചാക്കോച്ചൻ പറഞ്ഞു.

ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങളും നേരത്തെ ജനശ്രദ്ധ നേടിയിരുന്നു. ഭരതന്റെ സംവിധാനത്തിൽ പുറത്തുവന്ന മമ്മൂട്ടി ചിത്രം കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്‌ക്കാരണമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ​ഗാനരം​ഗത്തിലെ ചാക്കോച്ചന്റെ ഡാന്‍സ് സ്റ്റെപ്പുകള്‍ പ്രക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button