GeneralLatest NewsMollywoodNEWS

എന്റെ കയ്യും കാലും കാണുന്നതാണ് പലര്‍ക്കും ബുദ്ധിമുട്ട്: സാനിയ

എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ക്വീന്‍ എന്ന ആദ്യസിനിമ ചെയ്യുന്നത്

ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് സാനിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ രൂക്ഷമായ സൈബര്‍ ആക്രമണത്തിനു പലപ്പോഴും ഇരയായിട്ടുണ്ട്. താരത്തിന്റെ ​ഗ്ലാമറസ് വേഷങ്ങളാണ് അതിനു കാരണം. ഇപ്പോള്‍, തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

എഫ്ഡബ്യൂഡി മാഗസിന്‍ കവര്‍ ​ഗേളായി എത്തിയ സാനിയ കവര്‍ ലോഞ്ച് വേളയിലാണ് തനിക്കു നേരിടേണ്ടി വന്ന സൈബര്‍ ആബ്യൂസിനെക്കുറിച്ച്‌ തുറന്നു പറഞ്ഞത്. തന്റെ കയ്യും കാലും കാണുന്നത് പലര്‍ക്കും ബുദ്ധിമുട്ടായിരുന്നുവെന്നും മോശം മെസേജുകള്‍ പലപ്പോഴും ലഭിച്ചിരുന്നുവെന്നും സാനിയ പറയുന്നു.

read also: നടി ഹന്‍സിക വിവാഹിതയാകുന്നു, വരന്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മ‌കന്‍‌?

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ക്വീന്‍ എന്ന ആദ്യസിനിമ ചെയ്യുന്നത്. ഫാഷന്‍ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ട് തന്നെ ഇന്‍സ്റ്റാ​ഗ്രാമിലൊക്കെ ഫോട്ടോ ഇടും. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ എന്ത് കൊണ്ടെന്ന് അറിയില്ല പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്റെ കാല് കാണുന്നു, കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകള്‍. പല മോശമായ മെസേജുകള്‍ വരാറുണ്ട്. ഇതില്‍ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവരൊന്നും ഒരിക്കലും മാറാന്‍ പോകുന്നില്ല എന്നതാണ്. സപ്പോര്‍ട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല’.

shortlink

Related Articles

Post Your Comments


Back to top button