CinemaGeneralIndian CinemaKollywoodLatest News

വിക്രമിന്റെ ‘കോബ്ര’ ഈ മാസമെത്തും: പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ആർ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ് ‘കോബ്ര’. വളരെ പ്രതീക്ഷയോടെയാണ് വിക്രം ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഇപ്പോളിതാ, ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ മാസം 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Also Read: എന്നെ നിങ്ങളുടേതെന്ന് തോന്നിപ്പിച്ചതിന് നന്ദി, റിലീസ് ദിനത്തിൽ കരഞ്ഞു പോയി: കുറിപ്പുമായി ദുൽഖർ

‘കെജിഎഫി’ലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ഡിമോന്റി കോളനി’, ‘ഇമൈക്ക നൊടികൾ’ എന്നീ സിനിമകൾക്ക് ശേഷം ആർ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ്’കോബ്ര’. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

എ ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ബാബു ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മൃണാളിനി,  മാമുക്കോയ, മിയ, റോഷൻ മാത്യൂസ്, ഹരീഷ് പേരടി തുടങ്ങിയ വൻതാരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button