CinemaGeneralIndian CinemaLatest NewsMollywood

സുരാജിന്റെ ത്രില്ലർ ചിത്രം: ‘ഹെവൻ’ ഒടിടി റിലീസിന് ഒരുങ്ങുന്നു

ജന​ഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഹെവൻ’. നവാഗതനായ ഉണ്ണി ഗോവിന്ദ്‍രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ഒടിടിറിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.  ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിറിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ റിലീസ് തിയതി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Also Read: ഞാൻ പോലും അറിയാതെ എന്റെ പേര് മൂരിയായി: മു​ഹ്സിൻ പരാരി പറയുന്നു

കട്ട് ടു ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി ആർ രഘുരാജ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. വിനോദ് ഇല്ലംപ്പള്ളിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പി എസ് സുബ്രഹ്മണ്യൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഗോപി സുന്ദർ ആണ്.

ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശ അരവിന്ദ്, രശ്മി ബോബൻ, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്, ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button