CinemaGeneralIndian CinemaKollywoodNEWS

മോഹൻലാലിന്റെ ആ കഥാപാത്രമാണ് വിരുമൻ എന്ന ചിത്രത്തിന് പ്രചോദനമായത്: കാർത്തി പറയുന്നു

കാർത്തിയെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുമൻ. സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി ശങ്കർ നായികയായി സിനിമയിൽ അരങ്ങേറുന്ന ചിത്രം കൂടിയാണ് വിരുമൻ. രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ്, സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോളിതാ, ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കാർത്തി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സ്ഫടികത്തിൽ മോഹൻലാൽ അവതരിപ്പിച്ച ആടുതോമയാണ് തന്റെ വിരുമൻ എന്ന കഥാപാത്രത്തിന് പ്രചോദനമെന്നാണ് കാർത്തി പറയുന്നത്.

Also Read: മമ്മൂട്ടിയുടെ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’: ആഗസ്റ്റ് 16ന് ആരംഭിക്കും

കാർത്തിയുടെ വാക്കുകൾ:

സ്ഫടികമാണ് മലയാളത്തിൽ ഒരുപാട് ഇഷ്ടപ്പെട്ട ഒരുചിത്രം. സ്ഫടികത്തിൽ മോഹൻലാൽ സാറും തിലകൻ സാറും എങ്ങനെയാണോ അതുപോലെയാണ് ഈ സിനിമയിൽ ഞാനും പ്രകാശ് രാജ് സാറും അച്ഛനും മകനുമായി അഭിനയിക്കുന്നത്. സ്ഫടികം തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നേരത്തേ തന്നെ മറ്റൊരാൾ അത് ചെയ്തു. വിരുമൻ എന്ന കഥാപാത്രത്തിന് എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ചിന്തിച്ചപ്പോഴാണ് സ്ഫടികത്തിലെ റേബാൻ ഗ്ലാസിന്റെ കാര്യം ഓർത്തത്. വിരുമനിൽ ഞാനും റേബാൻ ഗ്ലാസ് വെക്കുന്നുണ്ട്. ആടുതോമയാണ് വിരുമൻ എന്ന കഥാപാത്രത്തിന്  പ്രചോദനമായത്.

shortlink

Related Articles

Post Your Comments


Back to top button