CinemaGeneralLatest NewsMollywoodNew ReleaseNEWSNow ShowingTeasersVideos

‘അപ്പനെ പോലല്ല മോള്, കൊന്ന് കളയും ഞാൻ..!’: പാപ്പൻ സക്സസ് ടീസർ പുറത്ത്

ജൂലൈ 29 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിലെ പാപ്പൻ മികച്ച പ്രതികരണവുമായി ഇപ്പോഴും തിയേറ്ററുകൾ പ്രദർശനം തുടരുകയാണ്. സുരേഷ് ഗോപി എന്ന മികച്ച നടന്റെ ഗംഭീര തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിച്ചത്. വാരാന്ത്യത്തിൽ 13 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നേറുന്ന ഈ ചിത്രത്തിന്റെ ഒരു സക്സസ് ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

നടൻ ഷമ്മി തിലകൻ, നടി നീത പിള്ള എന്നിവരുടെ കിടിലൻ പെർഫോമൻസ് ആണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്. സൈന മൂവീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള പാപ്പന്റെ സക്സസ് ടീസർ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസറിന് താഴെ സുരേഷ് ഗോപിയുടെ അടുത്ത പടത്തിനായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകർ പറയുന്നു. ചിത്രത്തിൽ സുരേഷ് ഗോപി എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് വേഷമിടുന്നത്. ആർ.ജെ ഷാൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ശ്രീ ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചാപ്പിളളി, റാഫി മധീര എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഗോകുൽ സുരേഷ്, വിജയരാഘവൻ, നൈല ഉഷ, കനിഹ, ആശ ശരത്ത് തുടങ്ങി വൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button