CinemaGeneralIndian CinemaLatest NewsMollywood

മമ്മൂട്ടിയുടെ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’: ആഗസ്റ്റ് 16ന് ആരംഭിക്കും

എം ടി വാസുദേവൻ നായരുടെ ചെറുകഥകൾ കോർത്തിണക്കി ഒരുക്കുന്ന ആന്തോളജി അണിയറയിൽ പുരോ​ഗമിക്കുകയാണ്. ഇതിൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’.‘നിന്റെ ഓർമ്മയ്ക്കായി’ എന്ന ചെറുകഥയുടെ തുടർച്ചയായി എം ടി എഴുതിയ കൃതിയാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ശ്രീലങ്കയിൽ ജോലി ചെയ്‍തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ച് ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമ്മയാണ് സിനിമയുടെ പ്രമേയം.

Also Read: ‘ലാൽ സിംഗ് ഛദ്ദ’യിൽ ഷാരൂഖും: വെളിപ്പെടുത്തി ആമിർ ഖാൻ

പി കെ വേണുഗോപാൽ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. എം ടിയുടെ ആത്മകഥാംശം പുരണ്ട ഒരു കഥാപാത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിങ്ങ് ആഗസ്റ്റ് 16ന് ശ്രീലങ്കയിൽ ആരംഭിക്കും. നാല് ദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയിൽ പ്ലാൻ ചെയ്തിരിക്കുന്നത്.

ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു. ലിജോ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലായതിനാൽ ഈ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് രഞ്ജിത്ത് സംവിധായകനായെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button