CinemaGeneralIndian CinemaLatest News

സോഷ്യൽ മീഡിയ ഉപേക്ഷിച്ച് റാണ ദഗ്ഗുബട്ടി: കാരണം തിരക്കി ആരാധകർ

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് റാണ ദ​​ഗ്ഗുബട്ടി. ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് റാണ കൂടുതൽ ആരാധകരെ ഉണ്ടാക്കിയത്. ഇപ്പോളിതാ, താരം സോഷ്യൽ മീഡിയ ഉപേക്ഷിച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് താൻ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് താരം അറിയിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോളിതാ, താരം തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്ന് ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം നീക്കം ചെയ്തിരിക്കുകയാണ്.

Also Read: മോഹൻലാലിന്റെ ആ കഥാപാത്രമാണ് വിരുമൻ എന്ന ചിത്രത്തിന് പ്രചോദനമായത്: കാർത്തി പറയുന്നു

ഈ മാസം അഞ്ചിനാണ് താൻ സമൂഹ മാധ്യമങ്ങൾ ഉപേക്ഷിക്കാൻ പോവുകയാണെന്ന് റാണ പ്രഖ്യാപിച്ചത്. വർക്ക് ഇൻ പ്രോ​ഗ്രസ് എന്ന തലക്കെട്ടോടെയുള്ള ഒരു ചിത്രം ട്വീറ്റ് ചെയ്താണ് താരം സോഷ്യൽ മീഡിയ വിടുന്നതായി പ്രഖ്യാപിച്ചത്. എന്താണ് ഈ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് റാണ വെളിപ്പെടുത്തിയിട്ടില്ല.

വിരാടപർവം എന്ന ചിത്രമാണ് റാണയുടേതായി അവസാനം റിലീസ് ചെയ്തത്. സായി പല്ലവിയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. റാണ നായിഡു എന്ന നെറ്റ്ഫ്ലിക്സ് സീരീസാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button