CinemaGeneralIndian CinemaKollywoodLatest News

ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി വിജയ് സേതുപതി

ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി വിജയ് സേതുപതി തെരഞ്ഞെടുക്കപ്പെട്ടു. ‘മാമനിതൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് വിജയ് സേതുപതി മികച്ച നടനായത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ‘മാമനിതന്’ ലഭിച്ചു. രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. തന്റെ കുടുംബത്തിനുവേണ്ടി ജീവിക്കുന്ന ഒരു ഓട്ടോ ഡ്രൈവറുടെ കഥയാണ് സിനിമ പറയുന്നത്.

Also Read: ഇന്ത്യൻ 2വിൽ നന്ദു പൊതുവാളും: നെടുമുടി വേണുവിന്റെ ഭാഗങ്ങൾ പൂർത്തിയാക്കുക നന്ദുവെന്ന് റിപ്പോർട്ട്

സീനു രാമസ്വാമിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ജൂൺ 24നാണ് ചിത്രം റിലീസ് ചെയ്തത്. വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജ, സ്റ്റുഡിയോ 9 എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.

ഗായത്രിയാണ് ചിത്രത്തിൽ നായികയായെത്തിയത്. വിജയ് സേതുപതിയും ​ഗായത്രിയും ഒന്നിച്ചെത്തിയ എട്ടാമത്തെ ചിത്രമാണിത്. ഗുരു സോമസുന്ദരം, അന്തരിച്ച നടി കെ പി എ സി ലളിത എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button