BollywoodCinemaGeneralIndian CinemaLatest News

ഡാർലിംഗ്‌സ് അതിഭം​ഗീരമെന്ന് ബോളിവുഡ് താരങ്ങൾ: ആലിയയ്ക്ക് അഭിനന്ദന പ്രവാഹം

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ഡാർലിംഗ്‍സ്. നെറ്റ്ഫ്ലിക്സിൽ ഡയറക്ട് റിലീസ് ആയിട്ടാണ് ചിത്രം എത്തിയത്. ആഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മലൈക അറോറ. സിനിമ മൊത്തത്തിൽ ഇഷ്ടമായെന്നും ആലിയയുടേത് അതിഗംഭീര പ്രകടനമാണെന്നുമാണ് മലൈക പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു മലൈകയുടെ പ്രതികരണം. ചിത്രത്തിന്റെ പോസ്റ്ററും നടി പങ്കുവച്ചിട്ടുണ്ട്. മികച്ച കഴിവുള്ള കലാകാരിയാണ് ആലിയ എന്നും ഓരോ പ്രകടനത്തിലൂടെയും അത് വ്യക്തമാക്കുകയാണെന്നുമായിരുന്നു കരീന കപൂർ പറഞ്ഞത്. ഇങ്ങനെയൊരു സിനിമ ചെയ്തതിന് നന്ദി എന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം.

Also Read: ഫ്രഷ് ആയിട്ട് ഒരു സിനിമ കാണുന്നതു പോലെ എൻജോയ് ചെയ്യാൻ പറ്റും, തല്ലുമാല പ്രേക്ഷകർക്കൊപ്പം കാണും: ടൊവിനോ

ജസ്‍മീത് കെ റീൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഷെഫാലി ഷാ, വിജയ് വർമ, റോഷൻ മാത്യു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഡാർക്ക് കോമഡി വിഭാഗത്തിലുള്ള സിനിമയാണിത്. 75 കോടി രൂപയ്ക്കാണ് ചിത്രം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button