CinemaGeneralLatest News

ആളില്ലാത്ത വീട്ടിൽ കയറി മദ്യം മോഷ്ടിച്ചു: ‘ഫ്ലാഷ്’ താരം എസ്ര മില്ലർ വീണ്ടും കുരുക്കിൽ

ഹോളിവുഡ് താരം എസ്ര മില്ലറിനെതിരെ വീണ്ടും കേസ്. വെർമോണ്ട് പൊലീസാണ് നടനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. സ്റ്റാംഫോർഡിലെ ഒരു വീട്ടിൽ കയറി മദ്യം മോഷ്ടിച്ചുവെന്നാണ് കേസ്. മെയ് ഒന്നിനാണ് പൊലീസിന് മോഷണം സംബന്ധിച്ച പരാതി ലഭിക്കുന്നത്. വീട്ടുടമയില്ലാത്ത സമയത്ത് വീട്ടിനുള്ളിൽ നിന്നും നിരവധി മദ്യകുപ്പികൾ നഷ്ടമായെന്നായിരുന്നു പരാതി. വീട്ടിലെ സിസിടിവി ദൃശ്യങ്ങളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് മില്ലറിനെതിരെ കുറ്റം ചുമത്തിയത്.

Also Read: മോഹൻലാലിനൊപ്പം അഭിനയിക്കാൻ ആ​ഗ്രഹമുണ്ട്, അഭിനയിപ്പിക്കുമോയെന്ന് പ്രിയദർശനോട് ചോദിക്കണം: അക്ഷയ് കുമാർ

കഴിഞ്ഞ മാസം എസ്ര മില്ലറിനെതിരെ ഒരു ജർമൻ യുവതി അതിക്രമാരോപണവുമായി എത്തിയിരുന്നു. ഈ കേസിൽ താരം അറസ്റ്റിലായിരുന്നു. പിന്നീട് ഹവായിയിലെ സിൽവ സ്ട്രീറ്റിലെ കരോക്കെ ബാറിൽ പാർട്ടിയ്ക്കിടയിൽ ബാറിലെ സ്റ്റാഫിനോട് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന കേസിലും മില്ലർ അറസ്റ്റിലായിരുന്നു. ആ കേസിൽ താരത്തിന് 500 ഡോളർ പിഴ അടയ്ക്കേണ്ടി വന്നിരുന്നു.

ഡിസി സൂപ്പർ ഹീറോ സിനിമകളിൽ ‘ഫ്ലാഷ്’ എന്ന കാഥാപാത്രത്തിലൂടെയാണ് എസ്ര മില്ലർ ശ്രദ്ധേയനാകുന്നത്. അടുത്ത വർഷം പുറത്തിറക്കാനിരിക്കുന്ന ‘ദി ഫ്ലാഷ്’ എന്ന ചിത്രത്തിലും മില്ലർ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button