CinemaGeneralIndian CinemaLatest NewsMollywood

വ്യായാമത്തിനിടെ ഹൃദയാഘാതം: രാജു ശ്രീവാസ്തവ ആശുപത്രിയിൽ

ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ രാജു ശ്രീവാസ്തവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിലാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാജു ശ്രീവാസ്തവ അപകടനില തരണം ചെയ്തതായി മറ്റൊരു സ്റ്റാൻഡ് അപ് കോമഡി ആർട്ടിസ്റ്റായ സുനിൽ പാൽ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

Also Read: വിജയ് ദേവെരകൊണ്ടയുടെ ‘ലൈ​ഗർ’ കേരളത്തിലെത്തിക്കുന്നത് ഗോകുലം മൂവീസ്

ട്രേഡ്മില്ലിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ രാജു ശ്രീവാസ്തവയെ ജിമ്മിലെ പരിശീലകരും മറ്റു ചിലരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഡോ. നിതീഷ് ന്യായിന്റെ നേതൃത്വത്തിലുള്ള കാർഡിയോളജി ആൻഡ് എമർജൻസി സംഘമാണ് രാജു ശ്രീവാസ്തവയെ ചികിത്സിക്കുന്നത്.

ചില നേതാക്കളെ കാണാനായായിരുന്നു രാജു ഡൽഹിയിലെത്തിയതെന്നാണ് വിവരം. ഉത്തർപ്രദേശ് ഫിലിം ബോർഡ് ചെയർമാൻ കൂടിയാണ് രാജു ശ്രീവാസ്തവ.

shortlink

Related Articles

Post Your Comments


Back to top button