CinemaGeneralIndian CinemaLatest News

ദുൽഖർ ‍ഞാൻ നിങ്ങളെ വെറുക്കുന്നു: കുറിപ്പുമായി തെലുങ്ക് നടൻ

ദുല്‍ഖര്‍ സൽമാനെ നായകനാക്കി ഹനു രാഘവപുഡി ഒരുക്കിയ സീതാരാമം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്  ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് തെലുങ്ക് യുവതാരം സായ് ധരം തേജ് എഴുതിയ ഒരു കത്താണ് ചര്‍ച്ചയാകുന്നത്. ഐ ഹേറ്റ് യൂ എന്നു പറഞ്ഞുകൊണ്ടാണ് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം  സായ് പ്രശംസിക്കുന്നത്.

പ്രിയപ്പെട്ട സീതാരാമം അണിയറ പ്രവർത്തകരെ ഞാൻ ഈ കുറിപ്പ് പല തവണ എഴുതുകയും തിരുത്തുകയും ചെയ്തു. ഇത്രയും മനോഹരമായ സിനിമ ചെയ്തതിന് ഹൃദയത്തിൽ നിന്നും ഞാൻ നിങ്ങളെ വെറുക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സായ് പോസ്റ്റ് തുടങ്ങുന്നത്.

Also Read: രക്ഷാബന്ധൻ കണ്ട് കണ്ണ് നിറയാതെ തിയേറ്ററിൽ നിന്ന് ഇറങ്ങാൻ കഴിയുമോ: വെല്ലുവിളിച്ച് ട്വിങ്കിൾ ഖന്ന

ദുല്‍ഖറിന്റെ അഭിനയത്തെയും സായ് പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്. ‘ദുല്‍ഖര്‍, നിങ്ങളുടെ പല സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ നിങ്ങളുടെ സിനിമകളുടെ ആരാധകനാണ്. ഒരു അഭിനേതാവെന്ന നിലയില്‍ നിങ്ങളെ അത്ഭുതത്തോടെ കാണേണ്ടി വന്ന ഈ സിനിമ കാരണം ഞാൻ നിങ്ങളെ വെറുക്കുന്നു. ഓരോ രംഗത്തെയും നിങ്ങളുടെ പെര്‍ഫോര്‍മൻസ് ഞാൻ ആദരവോടെ കാണുകയായിരുന്നു’, സായ് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button