CinemaGeneralIndian CinemaLatest NewsMollywood

‘തല്ലുമാല’യുടെ ഓൺലൈൻ ബുക്കിം​ഗ് ആരംഭിച്ചു: ആദ്യ ദിനത്തിൽ തന്നെ ഹെവി ബുക്കിംഗ്

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യുടെ ഓൺലൈൻ ബുക്കിം​ഗ് ആരംഭിച്ചു. ഓഗസ്റ്റ് 10 ബുധനാഴ്ച രാവിലെ 10 മണിയ്ക്കാണ് ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിം​ഗ് തുടങ്ങി മിനിറ്റുകൾക്കകം തന്നെ കേരളത്തിലെ തിയേറ്ററുകളിൽ പലതിലും ആദ്യ ദിവസത്തെ ബുക്കിംഗ് മുഴുവൻ പൂർത്തിയായി. ചിത്രത്തിനായി പല തിയേറ്ററുകളിലും പ്രത്യേക ഷോകളും ഒരുക്കുന്നുണ്ട്. ഓഗസ്റ്റ് 12നാണ് ചിത്രം ലോകവ്യാപകമായി പ്രദർശനത്തിനെത്തുന്നത്.

Also Read: ആളില്ലാത്ത വീട്ടിൽ കയറി മദ്യം മോഷ്ടിച്ചു: ‘ഫ്ലാഷ്’ താരം എസ്ര മില്ലർ വീണ്ടും കുരുക്കിൽ

ടോവിനോയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റിൽ ചെയ്ത സിനിമയാണിത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബീപാത്തു എന്ന കഥാപാത്രത്തെ കല്യാണി അവതരിപ്പിക്കുന്നു. കല്യാണിയും ടൊവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

മുഹ്‌സിൻ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജിംഷി ഖാലിദ് ആണ്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button