CinemaGeneralIndian CinemaLatest NewsMollywood

കാത്തിരിപ്പിന് വിരാമം: മണവാളൻ വസീമും കൂട്ടരും എത്തുന്നു

മലയാള സിനിമ പ്രേക്ഷകർ പ്രഖ്യാപനം മുതൽ കാത്തിരിക്കുന്ന ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തല്ലുമാല ആ​ഗസ്റ്റ് 12ന് തിയേറ്ററുകളിൽ എത്തുകയാണ്. കേരളത്തില്‍ 231 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടിക്ക് മുകളില്‍ നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Also Read: കാർത്തിയുടെ വിരുമൻ പ്രദർശനത്തിന് ഒരുങ്ങുന്നു: നായികയായി അദിതി ശങ്കർ

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണവാളന്‍ വസീം എന്നാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്.

shortlink

Related Articles

Post Your Comments


Back to top button