CinemaGeneralIndian CinemaKollywoodLatest News

കാർത്തിയുടെ വിരുമൻ പ്രദർശനത്തിന് ഒരുങ്ങുന്നു: നായികയായി അദിതി ശങ്കർ

കാർത്തി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരുമൻ. മുത്തയ്യയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ശങ്കറിൻ്റെ ഇളയമകൾ അദിതി ശങ്കറാണ് ചിത്രത്തിൽ നായിക. അദിതിയുടെ അരങ്ങേറ്റ ചിത്രമാണ് വിരുമൻ. ചിത്രം ഓ​ഗസ്റ്റ് 12ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഫോർച്യൂൺ സിനിമാസ് റിലീസ് ആണ് സിനിമ തിയേറ്ററിലെത്തിക്കുന്നത്.

വൻ പ്രമോഷനാണ് ചിത്രത്തിന് അണിയറക്കാർ നൽകിയത്. ഇതുവരെ ഒരു കാർത്തി ചിത്രത്തിനും ഇത്രയും പ്രചാരണം നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാർത്തിയും അദിതിയും പങ്കെടുത്ത പരിപാടികൾ നടന്നിരുന്നു.

Also Read: കാർത്തിയുടെ വിരുമൻ പ്രദർശനത്തിന് ഒരുങ്ങുന്നു: നായികയായി അദിതി ശങ്കർ

രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ്, സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ നിരവധി പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ എൻ്റർടൈയ്നർ ചിത്രമാണ് വിരുമൻ. കൊമ്പൻ എന്ന വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button