CinemaGeneralIndian CinemaLatest NewsMollywood

സെൻസറിങ് പൂർത്തിയായി: ‘ബർമുഡ’യ്ക്ക് യു സർട്ടിഫിക്കറ്റ്

ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബർമുഡ’. ചിത്രത്തിൽ ഇന്ദുഗോപൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. കാശ്മീരി നടി ശെയ്‌ലീയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ഇപ്പോളിതാ, സിനിമയുടെ സെൻസറിങ് പൂർത്തിയായെന്ന വിവരമാണ് അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നത്. യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘ബർമുഡയിൽ സെൻസർ ബോർഡും പെട്ടു’ എന്ന് കുറിച്ചുകൊണ്ടാണ് സെൻസറിങ് പൂർത്തിയായ വിവരം അണിയറ പ്രവർത്തകർ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ആഗസ്റ്റ് 19ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Also Read: അരങ്ങേറ്റത്തിനൊരുങ്ങി ആര്യൻ ഖാൻ: നെറ്റ്ഫ്ലിക്സ് വെബ് സീരീസ് വരുന്നു

നവാഗതനായ കൃഷ്ണദാസ് പങ്കിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. നടൻ മോഹൻലാൽ ​ഗായകനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുദർശൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button