CinemaGeneralIndian CinemaLatest NewsMollywood

‘ന്നാ താൻ കേസ് കൊട്’ തിയേറ്ററിൽ കുതിക്കുന്നു: കുഞ്ചാക്കോ ബോബന്റെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രം

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണപൊതുവാൾ ഒരുക്കിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രിതകരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണ് ‘ന്നാ താൻ കേസ് കൊട്’ നേടിയിരിക്കുന്നത്. 1.25 കോടി രൂപയാണ് ആദ്യ ദിനത്തിൽ ചിത്രത്തിന്റെ കളക്ഷൻ.

Also Read: ‘വാനരാസ്ത്ര’യായി ഷാരൂഖ് ഖാൻ: ‘ബ്രഹ്മാസ്ത്ര’യിലെ ദൃശ്യങ്ങൾ ചോർന്നു

ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് ഈ നേട്ടം. ‘തിയേറ്ററുകളിലേയ്ക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന പോസ്റ്ററിലെ വാചകമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ചിത്രം ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവുമായി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.

തമിഴ് നടി ​ഗായത്രി ശങ്കറാണ് ചിത്രത്തിൽ നായികയായെത്തിയത്. ഗായത്രി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യ കോർട്ട് റൂം ഡ്രാമ ആയിട്ടാണ് സിനിമ ഒരുങ്ങിയത്.

 

 

shortlink

Related Articles

Post Your Comments


Back to top button