BollywoodCinemaGeneralIndian CinemaLatest News

‘വാനരാസ്ത്ര’യായി ഷാരൂഖ് ഖാൻ: ‘ബ്രഹ്മാസ്ത്ര’യിലെ ദൃശ്യങ്ങൾ ചോർന്നു

രൺബീർ കപൂറിനെ നായകനാക്കി ആയൻ മുഖർജി ഒരുക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ആലിയ ഭട്ടും രൺബീർ കപൂറും നായിക നായകന്മാരാകുന്ന സിനിമ കൂടിയാണ് ‘ബ്രഹ്‌മാസ്ത്ര’. രൺബീർ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Also Read: ആ ചുംബനരം​ഗം വളരെ അവിചാരിതമായിരുന്നു, ഒന്നിലധികം ടേക്കുകൾ വേണ്ടി വന്നു: ഷെഫാലി ഷാ

‘ബ്രഹ്‌മാസ്ത്ര’യിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോളിതാ, ചിത്രത്തിലെ ഷാരൂഖിന്റെ ‘വാനരാസ്ത്ര’ എന്ന കഥാപാത്രത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ചോർന്നിരിക്കുകയാണ്. കൂടാതെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ചിത്രങ്ങൾ എങ്ങനെ ചോർന്നുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

അതേസമയം, ഇന്ത്യൻ പുരാണങ്ങളിലെ സങ്കൽപ്പങ്ങളും ഇന്നത്തെ ലോകവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button