CinemaGeneralLatest News

പ്രശസ്ത ഹോളിവുഡ് നടി ആൻ ഹേഷ് അന്തരിച്ചു: വാഹനാപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു

പ്രശസ്ത ഹോളിവുഡ് നടി ആൻ ഹേഷ് അന്തരിച്ചു. 53 വയസായിരുന്നു. ആഗസ്റ്റ് അഞ്ചിന് ഉണ്ടായ കാർ അപകടത്തിൽ താരത്തിന് തലച്ചോറിന് സാരമായി ക്ഷതമേൽക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി നടി ചികിത്സയിലായിരുന്നു.

ലോസ് ആഞ്ജലസിലെ മാർ വിസ്റ്റയിലുള്ള വാൾഗ്രോവ് അവന്യൂവിൽ വച്ചാണ് അപകടം നടന്നത്. ഹേഷിന്റെ കാർ ഒരു കെട്ടിട സമുച്ചയത്തിൽ ഇടിയ്ക്കുകയും തീപിടിയ്ക്കുകയും ആയിരുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Also Read: ഇന്ത്യൻ ആ‍‍ർമിയോട് അനാദരവ്‌: ‘ലാൽ സിം​ഗ് ഛദ്ദ’യ്ക്കെതിരെ പരാതി

ഹേഷിന്റെ പ്രാഥമിക രക്ത പരിശോധനയിൽ ഫെന്റനൈൽ, കൊക്കെയ്ൻ എന്നീ മയക്കുമരുന്നുകളുടെ അളവ് കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാനസിക പ്രശ്‌നങ്ങൾക്ക് ഹേഷ് ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഹേഷിന്റെ അവയവങ്ങൾ ​ദാനം ചെയ്യുന്നതായി കുടുംബം അറിയിച്ചു.

ടെലിവിഷൻ സീരിസുകളിലൂടെയാണ് ആൻ ഹേഷ് കലാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അനതർ വേൾഡിലൂടെയാണ് ശ്രദ്ധക്കപ്പെട്ടത്. 1991ൽ ഡേ ടൈമിലൂടെ താരം എമ്മി പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഡോണി ബ്രാസ്‌കോ, സിക്സ് ഡേയ്സ്, സെവൻ നൈറ്റ്സ് എന്നീ സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button