CinemaGeneralIndian CinemaLatest NewsMollywood

തിയേറ്റർ പൊളിച്ചടുക്കി മണവാളൻ വസീമും കൂട്ടരും: തല്ലുമാലയ്ക്ക് മികച്ച റിപ്പോർട്ട്

തിയേറ്ററുകളിൽ തംരംഗം സൃഷ്ടിച്ച് ടൊവിനോ ചിത്രം തല്ലുമാല. റിലീസായി ആദ്യ ദിനം തന്നെ തല്ലുമാല നേടിയത് 3.55 കോടിയാണ്. കേരളത്തിലാകെ ആയിരത്തിലധികം ഷോയാണ് ചിത്രത്തിനുണ്ടായിരുന്നത്. രണ്ടാം ദിനത്തോടെ സിനിമ അഞ്ചു കോടിയ്ക്ക് മുകളിൽ നേടുമെന്നാണ് നിഗമനം. ടൊവിനോയുടെ കരിയറിലെ മികച്ച ഓപ്പണിങ് ആയി മാറിയിരിക്കുകയാണ് ഇതോടെ തല്ലുമാല.

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ആണ് തല്ലുമാല സംവിധാനം ചെയ്തത്. അഷറഫ് ഹംസയും മുഹ്സിൻ പരാരിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്.

Also Read: കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വമിയും ഒന്നിക്കുന്നു: ‘ഒറ്റ്’ റിലീസ് പ്രഖ്യാപിച്ചു

ലുക്ക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങൾ. മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബീപാത്തു എന്നാണ് കല്യാണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

shortlink

Related Articles

Post Your Comments


Back to top button