CinemaGeneralIndian CinemaKollywoodLatest News

വിരുമന് മികച്ച പ്രതികരണം: കാർത്തിയുടെ കരിയർ ബെസ്റ്റ് ഓപ്പണിംഗ്

കാർത്തിയെ നായകനാക്കി മുത്തയ്യ ഒരുക്കിയ വിരുമൻ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മുത്തയ്യ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും എഴുതിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 8.2 കോടി രൂപയാണ് ചിത്രം ആദ്യ ദിവസം നേടിയത്. ഇത് കാർത്തിയുടെ കരിയറിൽ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന തുകയാണ്. ചിത്രം വൻ ഹിറ്റിലേക്ക് കുതിക്കും എന്ന സൂചനകളാണ് നിലവിൽ പുറത്ത് വരുന്നത്.

2 ഡി എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ ശങ്കറിന്റെ ഇളയ മകളായ അദിതി ശങ്കറാണ് ചിത്രത്തിലെ നായിക. അദിതിയുടെ അരങ്ങേറ്റ ചിത്രമാണിത്. കൊമ്പൻ എന്ന വൻ ഹിറ്റിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിച്ച ചിത്രം കൂടിയാണിത്.

Also Read: ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലിയ നന്മയില്ല: അവയവദാന സത്യപ്രതിജ്ഞ ചെയ്ത് നടി മീന

രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ്, സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ നിരവധി പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button