CinemaGeneralIndian CinemaLatest NewsMollywood

കൊഴുമ്മൽ രാജീവനെ ഏറ്റെടുത്ത് പ്രേക്ഷകർ: ‘ന്നാ താൻ കേസ് കൊട്’ ഇന്നലെ മാത്രം നേടിയത് 2.04 കോടി

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ വ്യത്യസ്‌തമായ വേഷപ്പകർച്ചയിലെത്തിയ ചിത്രം കൗതുകമുണർത്തുന്ന പ്രമേയവുമായാണ് എത്തുന്നത്.

കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായിട്ടാണ് ചാക്കോച്ചൻ ചിത്രത്തിലെത്തുന്നത്. മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുള്ളായാണ് പ്രദർശിപ്പിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാം ദിവസം പിന്നിടുമ്പോൾ ചിത്രം നേടിയത് 4.49 കോടി രൂപയാണ്. ശനിയാഴ്ച മാത്രം ചിത്രം നേടിയത് 2.04 കോടി രൂപയാണ്. ഓരോ ദിവസം കഴിയും തോറും ചിത്രത്തിന്റെ കളക്ഷൻ കൂടി വരികയാണ്. ഒന്നാം ദിവസം 1.02 കോടിയും, രണ്ടാം ദിവസം 1.25 കോടിയും, മൂന്നാം ദിവസം 2.04 കോടിയുമാണ് ചിത്രം നേടിയത്. നാലാം ദിവസമായ ഞായറാഴ്ച 2.00 കോടി രൂപ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ആയാൽ നാല് ദിവസം കൊണ്ട് 6.49 കോടി രൂപയാവും ചിത്രത്തിന്റെ കളക്ഷൻ.

Also Read: വേട്ടയാടുന്നതിലുമുണ്ട് ഒരു ധാർമികത: നിഗൂഢത ഒളിപ്പിച്ച് ‘തീർപ്പ്‘ ട്രെയിലർ

തമിഴ് നടി ​ഗായത്രി ശങ്കറാണ് ചിത്രത്തിൽ നായികയായെത്തിയത്. ​ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button