CinemaGeneralIndian CinemaLatest NewsMollywood

വേട്ടയാടുന്നതിലുമുണ്ട് ഒരു ധാർമികത: നിഗൂഢത ഒളിപ്പിച്ച് ‘തീർപ്പ്‘ ട്രെയിലർ

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘തീർപ്പി’ന്റെ ട്രെയിലർ എത്തി. ‘കമ്മാരസംഭവ ‘ത്തിന് ശേഷം മുരളി ​ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്.

നിഗൂഢതകൾ നിലനിർത്തിയായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസറും രണ്ടാമത്തെ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നത്. ട്രെയിലറിലേക്ക് എത്തുമ്പോഴും ഈ നിഗൂഢതകൾ തന്നെയാണ് കാണാനാവുക. ‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’, ഈ ടാ​ഗ്‍ലൈനോടെയാണ് ചിത്രം എത്തുന്നത്.

Also Read: റഹ്മാന്റെ സംഗീതം മാറ്റി മലയൻകുഞ്ഞ് റിലീസ് ചെയ്യൂ, ബോക്സ് ഓഫീസിൽ വിജയം ഉറപ്പ്: ഒടിടി റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ

ഫ്രൈഡേ ഫിലിം ഹൗസ്, സെല്ലുലോയ്ഡ് മാർ​ഗ് എന്നിവയുടെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ​ഗോപി എന്നിവർ ചേർന്നാണ് ‘തീർപ്പ് ‘ നിർമ്മിച്ചിരിക്കുന്നത്. മുരളി ​ഗോപിയാണ് ​ഗാനരചനയും സം​ഗീത സംവിധാനവും നിർവ്വഹിക്കുന്നത്. ​ഗോപി സുന്ദറാണ് പശ്ചാത്തല സം​ഗീതം ഒരുക്കുന്നത്. ‘ലൂസിഫറി ‘നു ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും ‘തീർപ്പി ‘നുണ്ട്. 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവർത്തകർ പൂർത്തിയാക്കിയത്. സിനിമയുടെ റിലീസ് തിയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments


Back to top button