CinemaGeneralLatest NewsNew ReleaseNow Showing

വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം ഉച്ചക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ വന്ന ലുക്മാൻ: വൈറൽ കുറിപ്പ്

കൊച്ചി: ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ടൊവിനോയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലുക്മാന്‍ അവറാൻ ആണ്. ചിത്രത്തിലെ ലുക്മാന്റെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലുക്മാന്റെ മാസ് ഫൈറ്റ് സീനുകൾക്കൊക്കെ നിറഞ്ഞ കൈയ്യടിയാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്.

ഇപ്പോഴിതാ ലുക്മാന്‍ തന്നോട് ചാന്‍സ് ചോദിക്കാന്‍ വന്നത് ഓര്‍ത്തെടുക്കുകയാണ് കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടറുമായ ജിഷ്ണു എസ്.രമേശ്. നാലഞ്ച് വർഷങ്ങൾക്ക് മുൻപ് അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന ഫ്‌ലാറ്റിലേക്ക് ഒരു ദിവസം ഉച്ചക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ വന്ന ലുക്മാനെ തനിക്ക് ഇന്നും ഓര്‍മയുണ്ട് എന്നാണ് ജിഷ്ണു കുറിപ്പില്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ജിഷ്ണുവിന്റെ വെളിപ്പെടുത്തൽ. അഭിനയവും സിനിമയും പാഷനായിട്ടുള്ളവരോട് കഷ്ടപ്പെട്ട് സിനിമ നേടിയെടുത്തവരുടെ അനുഭവമല്ലാതെ മറ്റെന്താണ് പറയേണ്ടത് എന്നും ജിഷ്ണു ചോദിക്കുന്നു.

ജിഷ്ണു പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

‘ഒരു നാലഞ്ച് കൊല്ലം മുമ്പേ… അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ ഫ്‌ലാറ്റില്‍ ഒരു നട്ടുച്ചയ്ക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ കയറി വന്നൊരു ലുക്മാനെ എനിക്കിന്നും ഓര്‍മയുണ്ട്. അന്ന് സുഡാനി വന്നിട്ടില്ല, ഉണ്ട വന്നിട്ടില്ല, ഓപ്പറേഷന്‍ ജാവ ഡിസ്‌കഷനില്‍ പോലും ഉണ്ടായിരുന്നിരിക്കില്ല. എന്തിനാണ് ഇതിപ്പോ ഇവിടെ പറയുന്നതെന്ന് ചോദിച്ചാല്‍. അഭിനയവും സിനിമയും പാഷനായിട്ടുള്ള ഒരുപാട് കൂട്ടുകാര്‍ ചുറ്റിലും ഉണ്ട് കഷ്ടപ്പെട്ട് നേടിയെടുത്ത മനുഷ്യരുടെ കഥയല്ലാതെ അവരോട് മറ്റെന്ത് പറയാനാണ്,’ ജിഷ്ണു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button