CinemaGeneralIndian CinemaKollywoodLatest News

എ ആർ റഹ്മാന്റെ സം​ഗീതത്തിൽ ‘മറക്കുമാ നെഞ്ചം’: ചിമ്പുവിന്റെ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു

‘വിണൈതാണ്ടി വരുവായ’, ‘അച്ചം എൻപത് മടമയ്യടാ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന സിനിമയാണ് ‘വെന്ത് തണിന്തത് കാട്’. എറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. കയാടു ലോഹർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ത്രില്ലർ ചിത്രമായാണ് ‘വെന്ത് തണിന്തത് കാട്’ ഒരുങ്ങുന്നത്.

ഇപ്പോളിതാ, ചിത്രത്തിലെ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘മറക്കുമാ നെഞ്ചം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്. എ ആർ റഹ്മാൻ ആണ് ​ഗാനത്തിന് സം​ഗീതം പകർന്നിരിക്കുന്നത്. റഹ്മാൻ തന്നെയാണ് ഗാനം പാടിയിരിക്കുന്നതും. താമരൈ ആണ് വരികൾ എഴുതിയിരിക്കുന്നത്.

Also Read: ഹൃതികിന്റെ ‘വിക്രം വേദ’യ്ക്ക് എതിരെ ബോയ്‌കോട്ട് ക്യാംപെയ്ൻ: കാരണം ഇതാണ്

വെൽസ് ഫിലിം ഇന്റർനാഷണലിന് കീഴിൽ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. രാധിക ശരത് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാള സിനിമ താരങ്ങളായ നീരജ് മാധവും സിദ്ദിഖും സിനിമയിൽ ശ്രദ്ധേയവേഷം അവതരിപ്പിക്കുന്നുണ്ട്. വില്ലനായാണ് സിദ്ദിഖ് എത്തുന്നത്. ചിത്രം സെപ്റ്റംബർ 15ന് തിയേറ്റുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button