CinemaGeneralLatest NewsNEWS

എഴുപത്തിയഞ്ചാം സ്വാതന്ത്യ ദിനം: വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖ് ഖാനും കുടുംബവും

എഴുപത്തിയഞ്ചാം സ്വാതന്ത്യ ദിനത്തിൽ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖ് ഖാനും കുടുംബവും. മുംബൈയിലെ വസതിയിലാണ് ഷാരൂഖ് ഖാൻ ദേശീയ പതാക ഉയര്‍ത്തിയത്. ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും അബ്രാമും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മുതലാണ് ‘ഹർ ഘർ തിരംഗ’ ക്യാപെയ്ൻ ആരംഭിച്ചത്. 20 കോടിയിലധികം വീടുകളില്‍ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക. കേരളത്തില്‍ മോഹൻലാലും മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി.

Read Also:- സ്വാതന്ത്ര്യദിനാശംസകളുമായി പൃഥ്വിരാജിന്റെ ‘കാപ്പ’: പുതിയ പോസ്റ്റർ പുറത്ത്

ഷാരൂഖ് ഖാന്റെ പത്താനാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘പത്താൻ’. അതേസമയം, ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് വൻ തുകയ്ക്ക് വിറ്റുപോയെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button